തേടുന്ന ചിലത്

>> Tuesday, May 16, 2017

ശബ്ദമുള്ളവരുടെ
കാര്‍ക്കശ്യങ്ങള്‍ക്കു നടുവില്‍
ഒറ്റപ്പെട്ടു പോയ മൗനം.

വ്യാഖ്യാനങ്ങളുടെ
പടവുകള്‍ മിനുക്കിയപ്പോള്‍
മാഞ്ഞു പോയൊരു ശില.

ആചാരങ്ങളുടെ
തൊങ്ങല്‍‌ച്ചാര്‍ത്തുകളില്‍
മറഞ്ഞു പോയൊരുണ്മ.

ബന്ധങ്ങളുടെ
ആഴങ്ങളില്‍ പൂണ്ട്
ഉപരിതലം പുല്‍കാത്ത ജഢം.

0 comments: