ചില കാഴ്ച്ചകള്‍

>> Sunday, June 14, 2009

ചില സ്വപ്നങ്ങള്‍ നിറ നിലാവു പോലെ..
പുഞ്ചിരിച്ച് മുന്നോട്ട് നയിക്കുമത്..
പ്രാപ്യമല്ലെങ്കിലും..

ചില മുഖങ്ങള്‍ക്ക് മഞ്ഞിന്റെ കുളിര്
‍അകന്നിരുന്ന് കുളിര്‍‌കൊള്ളാനാവും..
ഓര്‍ത്തിരുന്ന് നഷ്ടപ്പെടാനുമാവും..
പുല്‍കാനല്ലെങ്കിലും..

ചില പുഞ്ചിരികള്‍ പകല്‍ വെളിച്ചം പോലെ
നിലനില്‍ക്കുന്ന ഇരുട്ടിലേക്ക് പുതിയ പ്രകാശമാണത്..
ആവര്‍ത്തിതമെങ്കിലും..

ചില യാത്രകള്‍ക്ക് ഒരു ജന്മത്തിന്റെ രൂപം..
ഹ്രസ്വമെങ്കിലും ഒരു ജീവിതക്കാഴ്ച്ച കാണിച്ചു തരും..

ചില കാഴ്ച്ചകള്‍ക്ക് പ്രളയത്തിന്റെ വേഗത
അതു വരെയുള്ള ഉള്‍ക്കാഴ്ച്ചകള്‍
മുന്നറിയിപ്പില്ലാതെ മായ്ക്കപ്പെടും..

Read more...