ഇല്ലാതിരിക്കുന്നതിൽ ഉള്ള ചിലത്‌.

>> Friday, April 22, 2016

അന്ധതയല്ലിതനുഗ്രഹം.
മുന്നിലെ കെട്ടിയാടലുകളിൽ നിന്ന്
നേരു പരതി
നേരമൊഴിയേണ്ടയെന്ന
അനുഗ്രഹം.

ബധിരതയല്ലിതൊരു വരം.
കേട്ടു കരൾ പിടയണമെന്നുറച്ച്‌
ഉറക്കെയുച്ചരിക്കുന്ന
നെറികേടുകളിലെക്ക്‌
കൊട്ടിയടക്കേണ്ടയെന്ന വരം.

മൂകതയല്ലിതു യോഗ്യത.
പറയാനുറച്ചിട്ടും
പറയണമെന്നായിട്ടും
അറിയാത്തതു നടിച്ച്‌
ഉരിയാടാത്തവന്ന്
ഇല്ലാതെ പോകുന്ന യോഗ്യത.


Read more...