നീയും ഞാനും

>> Tuesday, October 13, 2009

നിന്നിലെ ഞാന്‍ തന്നെയാണ്‌
എന്നിലെ ആകെത്തുകയെന്ന്
ധരിച്ചതായിരിക്കണം
ഞാനും എന്നിലെ നീയും ചേര്‍ന്ന്
നമ്മളാവാതിരിക്കുന്നത്..

കണ്ണിലെ ബിം‌ബങ്ങളെല്ലാം
നേര്‍ക്കാഴ്ച്ചകളുടേതാണെന്നുള്‍ക്കൊണ്ട്
കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌
ഉള്ളിലെ നനവു പടര്‍ന്ന്
പച്ചപ്പു നല്‍കപ്പെടാത്തത്..


ഉള്ളില്‍ മുള പൊട്ടുന്നതെല്ലാം
‍കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?
തളിര്‍ച്ച മുരടിക്കുമ്പൊഴും
നിനക്ക് നിന്റെ കൊയ്ത്തല്ലാതെങ്ങനെ.. ?

14 comments:

sHihab mOgraL October 15, 2009 at 5:56 PM  

ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?

കാട്ടിപ്പരുത്തി October 17, 2009 at 10:09 AM  

നല്ലയൊരു വായന-
കവിത വായിച്ചു പൊകാനേയെനിക്കറിയൂ. നിരൂപിക്കാനുള്ള ത്രാണിയൊന്നുമില്ല

പകല്‍കിനാവന്‍ | daYdreaMer October 19, 2009 at 8:53 PM  

"കണ്ണിലെ ബിം‌ബങ്ങളെല്ലാം
നേര്‍ക്കാഴ്ച്ചകളുടേതാണെന്നുള്‍ക്കൊണ്ട്
കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌
ഉള്ളിലെ നനവു പടര്‍ന്ന്
പച്ചപ്പു നല്‍കപ്പെടാത്തത്.."

നല്ല വരികള്‍...

വയനാടന്‍ October 26, 2009 at 10:15 PM  

ഉള്ളില്‍ മുള പൊട്ടുന്നതെല്ലാം
‍കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

സുഹൃത്തേ ഞാൻ പറയണമെന്നു കരുതിയതാണോ എന്നു സം ശയിച്ചു പോകുന്നു
:)

Muralee Mukundan , ബിലാത്തിപട്ടണം November 6, 2009 at 3:11 AM  

കൊള്ളാം..കേട്ടൊ
ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?

Umesh Pilicode November 27, 2009 at 7:38 PM  

ഉള്ളില്‍ മുള പൊട്ടുന്നതെല്ലാം
‍കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

കൊള്ളാം മാഷെ ഇഷ്ടപ്പെട്ടു

ഖാന്‍പോത്തന്‍കോട്‌ December 26, 2009 at 12:36 PM  

"കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌"

Jishad Cronic July 15, 2010 at 10:42 AM  

നല്ല വരികള്‍...

ഉസ്മാന്‍ പള്ളിക്കരയില്‍ August 23, 2010 at 2:32 PM  
This comment has been removed by the author.
ഉസ്മാന്‍ പള്ളിക്കരയില്‍ August 23, 2010 at 2:36 PM  

വിളയെല്ലാം അന്യൻ കൊയ്തെടുക്കുമ്പോഴും വിതച്ചവൻ നിർവ്വികാരനായി കണ്ടുനിൽക്കുന്നുവോ...!! വേരുറപ്പിച്ചൊരിടത്ത് നിൽക്കുന്നവനേക്കാൾ കാലത്തിനൊപ്പം ഓടുന്നവന്റേതാണീ ലോകം...

ജയരാജ്‌മുരുക്കുംപുഴ October 26, 2010 at 5:22 PM  

valare assalayittundu..... aashamsakal...

Unknown May 17, 2011 at 10:56 AM  

:)

Vp Ahmed October 31, 2011 at 3:19 PM  

വേരുറപ്പിച്ചു നില്ക്കാന്‍ കഴിയട്ടെ............
http://surumah.blogspot.com

ponman April 24, 2012 at 6:30 PM  

നല്ല വരികള്‍...