ചില കാഴ്ച്ചകള്‍

>> Sunday, June 14, 2009

ചില സ്വപ്നങ്ങള്‍ നിറ നിലാവു പോലെ..
പുഞ്ചിരിച്ച് മുന്നോട്ട് നയിക്കുമത്..
പ്രാപ്യമല്ലെങ്കിലും..

ചില മുഖങ്ങള്‍ക്ക് മഞ്ഞിന്റെ കുളിര്
‍അകന്നിരുന്ന് കുളിര്‍‌കൊള്ളാനാവും..
ഓര്‍ത്തിരുന്ന് നഷ്ടപ്പെടാനുമാവും..
പുല്‍കാനല്ലെങ്കിലും..

ചില പുഞ്ചിരികള്‍ പകല്‍ വെളിച്ചം പോലെ
നിലനില്‍ക്കുന്ന ഇരുട്ടിലേക്ക് പുതിയ പ്രകാശമാണത്..
ആവര്‍ത്തിതമെങ്കിലും..

ചില യാത്രകള്‍ക്ക് ഒരു ജന്മത്തിന്റെ രൂപം..
ഹ്രസ്വമെങ്കിലും ഒരു ജീവിതക്കാഴ്ച്ച കാണിച്ചു തരും..

ചില കാഴ്ച്ചകള്‍ക്ക് പ്രളയത്തിന്റെ വേഗത
അതു വരെയുള്ള ഉള്‍ക്കാഴ്ച്ചകള്‍
മുന്നറിയിപ്പില്ലാതെ മായ്ക്കപ്പെടും..

12 comments:

sHihab mOgraL June 25, 2009 at 10:19 AM  

ചില കാഴ്ച്ചകള്‍....

kichu / കിച്ചു June 25, 2009 at 11:36 AM  

hey!!!!!!

ചില മുഖങ്ങള്‍ക്ക് മഞ്ഞിന്റെ കുളിര്
‍അകന്നിരുന്ന് കുളിര്‍‌കൊള്ളാനാവും..
ഓര്‍ത്തിരുന്ന് നഷ്ടപ്പെടാനുമാവും..
പുല്‍കാനല്ലെങ്കിലും..


ശൊ..... ആരാ ആള്‍ :)

good work :)

കാട്ടിപ്പരുത്തി June 25, 2009 at 11:45 AM  

ചിലയാളുകളുമത് പോലെ

നജൂസ്‌ June 25, 2009 at 12:57 PM  

ആരാപ്പോ ഇങനെ. പറ. പരിഹാരമുണ്ടാക്കാം

ഹാരിസ് June 25, 2009 at 1:29 PM  

ചില യാത്രകള്‍ക്ക് ഒരു ജന്മത്തിന്റെ രൂപം..
ഹ്രസ്വമെങ്കിലും ഒരു ജീവിതക്കാഴ്ച്ച കാണിച്ചു തരും..

ചില കാഴ്ച്ചകള്‍ക്ക് പ്രളയത്തിന്റെ വേഗത
അതു വരെയുള്ള ഉള്‍ക്കാഴ്ച്ചകള്‍
മുന്നറിയിപ്പില്ലാതെ മായ്ക്കപ്പെടും..

നന്നായിരിയ്ക്കുന്നു

Shaf June 25, 2009 at 7:31 PM  

നന്നായിരിയ്ക്കുന്നു....

---------
വാക്ക് തിട്ടപ്പെടുത്തല്‍: ithu veno?

Jayasree Lakshmy Kumar June 27, 2009 at 7:17 PM  

നല്ല വരികൾ. ഇഷ്ടപ്പെട്ടു

THE LIGHTS July 18, 2009 at 1:04 PM  

നന്നായിരിയ്ക്കുന്നു....

ജ്വാല July 19, 2009 at 8:46 PM  

വളരെ പോസിറ്റീവ് ആയ ബിംബങ്ങള്‍.
ഒരു ചിരാതിലെ വിളക്കു പോലെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നവ.സ്വപ്നങ്ങള്‍ പ്രാപ്യമാകട്ടെ!

അഭിജിത്ത് മടിക്കുന്ന് July 23, 2009 at 6:40 PM  

നല്ല കാഴ്ചകള്‍ കാണാനും കാണിച്ചു തരാനും ഇനിയും സാധിക്കട്ടെ..ഞാനും ഒരു കാസറകോട്കാരനാ..

സബിതാബാല October 4, 2009 at 3:38 AM  

മനോഹരമായ വരികള്‍...

sHihab mOgraL October 18, 2009 at 9:11 AM  

ഇവിടെ വന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സന്തോഷമറിയിക്കട്ടെ.. :)