പ്രവാസത്തിലെ മൂന്നു വേളകള്‍

>> Wednesday, March 4, 2009

1
എന്തിനെന്നറിയാത്ത പരിവേദനത്തില്‍
‍എങ്ങുമെത്താത്ത വിദൂരതയില്‍ വെച്ച്
വാക്കുകള്‍ മുറിച്ച്
വിട വാങ്ങുമ്പൊഴും
പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?

2
നിര്‍‌വികാരനായി നിരത്തിലൂടെ നടക്കവേ
ഇരയെ തിരഞ്ഞ നിരകളില്‍ നിന്ന്
ഇരച്ചു കയറിയ "ഹൗ ആര്‍ യൂ" വില്‍
‍നോവാതിരിക്കാന്‍ കരുതിയപ്പൊഴും
മനസില്‍ കിനിഞ്ഞ രക്തം
പിശാചിന്റേതു തന്നെയല്ലേ..
ഒരു വേള എന്റേതു തന്നെ. . ?

3
ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍
‍അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍
‍അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?

10 comments:

sHihab mOgraL March 4, 2009 at 5:58 PM  

പ്രവാസത്തിലെ മൂന്നു വേളകള്‍

ജ്വാല March 4, 2009 at 8:06 PM  

പ്രവാസത്തില് മാത്രമല്ല എല്ലാവര്‍ക്കും ഈ അവസ്ഥാന്തരങ്ങള്‍ അനുഭവിക്കാവുന്നതാണ്.
നല്ല രചന

പകല്‍കിനാവന്‍ | daYdreaMer March 4, 2009 at 8:46 PM  

പ്രിയ ശിഹാബ്..
വളരെ നല്ല ചിന്തകള്‍..
ഓഫ് : പിന്നെ ദേരയില്‍ നിന്നും മാറി താമസിച്ചാല്‍ " How r u" യില്‍ നിന്നും ഒഴിവാകാമല്ലോ... :)

Unknown March 5, 2009 at 12:56 PM  

ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍
‍അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍
‍അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?
കൊള്ളാം

Mr. X March 5, 2009 at 6:00 PM  

"പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?"
ഇതൊക്കെ ഞാന്‍ എഴുതാനിരുന്നതാ... അപ്പോഴേക്കും... ങ്ഹും...
നല്ല എഴുത്ത്, കൊള്ളാട്ടോ...

(pls remove this word verification)

sHihab mOgraL March 7, 2009 at 12:37 PM  

ജ്വാലാ, അഭിപ്രായത്തിനു നന്ദി. ഇതു വരച്ചിടാനൊരു കാന്‍‌വാസ് തന്നത് പ്രവാസമാണെന്നു മാത്രം.
പകല്‍ക്കിനാവന്‍, നന്ദി. ശരിയാ...
അനൂപ് കോതനല്ലൂര്‍, നന്ദി.
ആര്യന്‍, നന്ദി
just compelled to do it

സുല്‍ |Sul March 11, 2009 at 10:40 PM  

ഷിഹാബേ
ഇതു കാണാന്‍ വൈകി.
പ്രവാസത്തിന്റെ മൂന്നു മൂലകള്‍ വരച്ചിട്ടത് നന്നായിരിക്കുന്നു.

-സുല്‍

THE LIGHTS March 12, 2009 at 10:21 AM  

നന്നായിരിക്കുന്നു.

കൊട്ടുകാരന്‍ March 24, 2009 at 6:16 PM  

ജബ്ബാര്‍മാഷിന്റെ പ്രഭാഷണം

കൊട്ടുകാരന്‍ April 3, 2009 at 7:31 AM  

ഇസ്ലാമിലെ സദാചാരം; ജബ്ബാര്‍മാഷിന്റെ മറ്റൊരു പ്രഭാഷണം